ഐ.എം.സി.സി വഹാബ് പക്ഷം സത്താർ കുന്നിലിന് ദുബൈയിൽ നൽകിയ സ്വീകരണം

'ഐ.എൻ.എല്ലിനെ അപഹാസ്യമാക്കുന്നതിൽ നിന്ന് പിൻമാറണം'

ദുബൈ: ഐ.എൻ.എല്ലിനെയും എൽ.ഡി.എഫിനെയും അപഹാസ്യമാക്കുന്ന നടപടിയിൽ നിന്ന് നേതാക്കൾ പിന്മാറണമെന്നും എ.പി. അബ്ദുൽ വഹാബിനെ പുറത്താക്കുകയും ജി.സി.സി ഐ.എം.സി.സി പിരിച്ചുവിടുകയും ചെയ്ത നടപടി ചിലരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും ഐ.എം.സി.സി വഹാബ് പക്ഷം സംഘടിപ്പിച്ച യോഗം അഭിപ്രായപ്പെട്ടു. ജി.സി.സി ചെയർമാനായിരുന്ന സത്താർ കുന്നിലിന് നൽകിയ സ്വീകരണ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

മുൻ ഐ.എം.സി.സി യു.എ.ഇ സെക്രട്ടറി റഷീദ് താനൂർ അധ്യക്ഷത വഹിച്ചു. നിസാം പരിത്തിക്കുഴി, എ.എം. ബഷീർ (ദുബൈ), സാലിക്ക് മുഖ്‌താദ് (റാസൽഖൈമ), ഹസൻ വടക്കൻ (ഫുജൈറ), സബീർ താനൂർ (സൗദി), അബ്ദുൽ കാദർ എടപ്പാൾ, നൗഫൽ നടുവട്ടം എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Stop mocking INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.