സേ​വ​നം സെ​ന്‍റ​ർ ഷാ​ർ​ജ എ​മി​റേ​റ്റ്​ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ എ​സ്​1 യൂ​നി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ എം.​കെ. രാ​ജ​നെ ആ​ദ​രി​ക്കു​ന്നു

സേവനം സെന്‍റർ ഷാർജ എസ്1 യൂനിറ്റ് കുടുംബ സംഗമം

ഷാർജ: സേവനം സെന്‍റർ ഷാർജ എമിറേറ്റ് കമ്മിറ്റിക്ക് കീഴിലെ എസ്1 യൂനിറ്റിന്‍റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ‘സ്നേഹസംഗമം 2025’ എന്ന പേരിൽ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ വിവിധ പരിപാടികളോടെ നടത്തി. ചടങ്ങിൽ യൂനിറ്റ് പ്രസിഡന്‍റ് സി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്രട്ടറി ശ്രീപ്രകാശ് മുഖ്യാതിഥിയായി. സേവനം സെന്‍റർ യു.എ.ഇ മുൻ പ്രസിഡന്‍റ് എം.കെ രാജനെയും ഡോ. ഇന്ദുലേഖ രാജനെയും ചടങ്ങിൽ ആദരിച്ചു.

സുഗുണൻ മുല്ലശ്ശേരി, സുരേഷ് ബാബു, ശശാങ്കൻ സഹദേവൻ, കിഷോർ രവീന്ദ്രൻ, പ്രഭാകരൻ പന്ത്രോളി, സാം മുരുകേഷ്, വി. ദീപക്. എസ്. ബിന്ദു മധുസൂദനൻ, ദിലീപ് കുമാർ, രജീഷ്, സോബി സോംലാൽ, പിങ്കി സൂരജ് എന്നിവർ സംസാരിച്ചു. തുടർന്ന് റൂബി കിഷോർ, റഞ്ചി ജയരാജ്‌, സന്ധ്യ രജിഷ്, സവിത ജിനോ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. റെസിൻ ശശിധരൻ സ്വാഗതവും ജിനോ ഗോപി നന്ദിയും പറഞ്ഞു.

Tags:    
News Summary - Service Center Sharjah S1 Unit Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.