ഫാ. കുര്യാക്കോസ് വർഗീസ്

സ്രോതസ്​ എയ്ഞ്ചൽ ബാവ അവാർഡ് ഫാ. കുര്യാക്കോസ് വർഗീസിന്

ഷാർജ: ജീവകാരുണ്യ സംഘടനയായ സ്രോതസ്​ ഷാർജയു​ടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ എയ്ഞ്ചൽ ബാവ മെമ്മോറിയൽ അവാർഡിന് ഫാ. കുര്യാക്കോസ് വർഗീസ് അർഹനായി. മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്മരണാർഥമാണ്​ പുരസ്കാരം ഏർപ്പെടുത്തിയത്​. മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികനും മല്ലപ്പള്ളി ആനിക്കാട് മാർ അന്തോണിയോസ് ദയറാ മാനേജറുമാണ് ഫാ. കുര്യാക്കോസ് വർഗീസ്.

ആത്മീയ, സാമൂഹിക മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളും അവയവദാനത്തിലൂടെ പൊതുസമൂഹത്തിന് മാതൃകയായതും പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്. പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച അദ്ദേഹം, പ്രശസ്ത ഗായകൻ കെ.ജി. മാർക്കോസിന് 36-ാം വയസ്സിൽ വൃക്ക ദാനം ചെയ്ത്​ മാതൃകയായ വ്യക്തിയാണ്. തൃശൂർ വിയ്യൂർ കുറിച്ചിക്കര വെള്ളറയിൽ വി.കെ. വർഗീസിനെയും അന്നമ്മയുടെയും മകനാണ് ഫാ. കുര്യാക്കോസ് വർഗീസ്.

50000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്ന അവാർഡ് ജൂലൈ 26ന് കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയവായിൽ നടക്കുന്ന സ്രോതസ്​ ആഗോള കുടുംബ സംഗമത്തിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.

Tags:    
News Summary - Srotas Angel Bava Award to Fr. Kuriakose Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.