സജീറ അഞ്ജു
ജുബൈൽ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനലിൽ വ്യക്തികൾക്ക് ലഭിക്കുന്ന പുരസ്കാരമായ 'ഡിസ്റ്റിംഗുഷ്ഡ് ടോസ്റ്റ്മാസ്റ്റേഴ്സ് അവാർഡ്' (ഡി.ടി.എം) സൗദിയിൽ വിദ്യാഭ്യാസ വിചക്ഷണയായ ആലുവ സ്വദേശി സജീറ അഞ്ജു കരസ്ഥമാക്കി. ജുബൈലിലെ അൽ-മൊട്ടാസെം ഇന്റർനാഷനൽ സ്കൂളിൽ അക്കാദമിക് ഡയറക്ടറും വൈസ് പ്രിൻസിപ്പലുമാണ് സജീറ അഞ്ജു.
ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കിയ ശേഷമുള്ള ഡിസ്റ്റിംഗുഷ്ഡ് ടോസ്റ്റ്മാസ്റ്റേഴ്സ് അവാർഡ് ലഭിക്കുന്ന ആദ്യ അംഗമാണ് സജീറ. 2006ലാണ് സജീറ ജീവശാസ്ത്ര വിഭാഗം അധ്യാപികയായി അൽ-മൊട്ടാസെം സ്കൂളിൽ ചേരുന്നത്. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള അക്കാദമിക് ഡയറക്ടറായി ഉയർന്നു.
2018ൽ ജുബൈൽ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിെൻറ സ്ഥാപക അംഗമായി ചേരുകയും രണ്ട് പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു. ക്ലബ്, ഏരിയ, ഡിവിഷൻ തലങ്ങളിൽ വിവിധ പ്രസംഗ മത്സരങ്ങളിൽ വിജയിച്ചു. നാല് ക്ലബുകളിലെ അംഗവും മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിെൻറ പരിശീലകയുമാണ്. ടോസ്റ്റ്മാസ്റ്റേഴ്സിൽ മികച്ച ലീഡർ അവാർഡ്, കോംപറ്റന്റ് കമ്യൂണിക്കേറ്റർ അവാർഡ്, പാത്ത്വേസ് മെന്റർഷിപ്പ് എന്നിവ നേടിക്കഴിഞ്ഞു. ഡി.ടി.എം അവാർഡ് നേടുന്ന ക്ലബിലെ ആദ്യ അംഗവും എൽ ഡിവിഷെൻറ പാത്ത്വേ വിദ്യാഭ്യാസ പരിപാടിയിലെ ആദ്യത്തെ മെമ്പറും സജീറയാണ്.
ആളുകൾക്ക് മികച്ച ആശയവിനിമയം നടത്താൻ പ്രചോദിപ്പിക്കാനും പരിശീലിപ്പിക്കാനുമായി ടോസ്റ്റ്മാസ്റ്റർമാർ അല്ലാത്തവർക്കായി സ്പീച്ച് ക്രാഫ്റ്റ് പ്രോഗ്രാം നടത്തിയിരുന്നു. ടോസ്റ്റ്മാസ്റ്റേഴ്സിൽ ഏരിയ, ഡിവിഷൻ, ജില്ല തലങ്ങളിൽ വിവിധ നേതൃത്വ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കുന്നു. സ്വന്തമായി ബിസിനസ് നടത്തുന്ന അഞ്ജുവാണു ഭർത്താവ്. ജുബൈലിലെ ഇന്റർനാഷനൽ ഇന്ത്യ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് മിഷാലും ഐന അഞ്ജുവും മക്കൾ. കഴിഞ്ഞ 15 വർഷമായി സജീറ ജുബൈലിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.