അ​ബൂ​ദ​ബി പു​സ്ത​കോ​ൽ​ത്സ​വ വേ​ദി​യി​ൽ പാ​ന​ൽ ച​ർ​ച്ച​യി​ൽ ഡോ. ​ശ​ശി ത​രൂ​ർ എം.​പി സം​സാ​രി​ക്കു​ന്നു 

സാമൂഹിക മാധ്യമങ്ങള്‍ ബദല്‍ വിവര സ്രോതസ്സായി-തരൂര്‍

പരമ്പരാഗത മാധ്യമ സംവിധാനങ്ങള്‍ക്കു ബദലായി സാമൂഹിക മാധ്യമങ്ങള്‍ മാറിയതോടെ, ലോകത്ത് വിവരങ്ങള്‍ അറിയുന്നതി‍െൻറ കാലതാമസം ഒഴിവായതായി ഡോ. ശശി തരൂര്‍. അബൂദബി രാജ്യാന്തര പുസ്തകമേളയില്‍ 'ആഗോള പരിവര്‍ത്തനവും സോഫ്റ്റ് പവറി‍െൻറ ഭാവിയും'എന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, എഴുത്തുകൊണ്ടുള്ള ശക്തി, എഴുത്തി‍െൻറ ഭാവി തുടങ്ങിയ വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചായി.

സാമൂഹിക മാധ്യങ്ങള്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. നേതാക്കളും മറ്റും പറയുന്ന കാര്യങ്ങളുടെ വാര്‍ത്താമൂല്യം കണക്കാക്കിയാണ് മാധ്യമങ്ങള്‍ പുറത്തേക്ക് എത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വന്നതോടെ അത് സാധിക്കാതെയായി.

മാത്രമല്ല, പറയുന്നത് എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന ആശങ്കക്ക് വകയില്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ. സാംസ്‌കാരിക പൊതുനയതന്ത്ര സഹമന്ത്രി എച്ച്.ഇ. ഉമര്‍ ഘോബാഷും ചർച്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - Social media is an alternative source of information-Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.