ഷാർജ: സമൂഹത്തിൽ പടർന്നുപിടിക്കുന്ന ലഹരിയെ ചെറുക്കാൻ സന്ദേശം നൽകി‘ സ്നേഹപ്പെരുമ’ നാടകം. ഇന്ത്യൻ അസോസിയേഷൻ ഷാർജ അങ്കണത്തിൽ നടന്ന നാടകം കാണാൻ നിരവധി ആസ്വാദകരെത്തി. ലഹരിമുക്ത കേരളത്തിനായി അനന്തപുരി തിയറ്റർ അവതരിപ്പിച്ച നാടകം സാമൂഹിക ഇടങ്ങളിൽ ലഹരി പടർത്തുന്ന കെടുതിയും കുരുതിയും അവതരിപ്പിക്കുന്നു. 20ഓളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച നാടകത്തിന്റെ രചനയും സംവിധാനവും ഗാനരചനയും സുരേഷ് കൃഷ്ണ നിർവഹിച്ചു.
സാങ്കേതിക ഏകോപനം മുനീറ സലീമും നാടകക്കളരിയുടെ ഏകോപനം ജ്യോതിലക്ഷ്മിയും നിർവഹിച്ചു. ചന്തു മിത്ര പശ്ചാത്തലസംഗീതം നിർവഹിച്ചു. ഫർഹാൻ നഹാസും ഷാഹിദ ബഷീറും ഗാനങ്ങൾ ആലപിച്ചു. വിവിധ എമിറേറ്റുകളിലും സ്കൂളുകളിലും നാടകം പ്രദർശിപ്പിക്കുമെന്ന് അനന്തപുരി നാടക സമിതി കോഓഡിനേറ്റർ സലീം കല്ലറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.