യൂത്ത് ക്രിക്കറ്റ് ലീഗ് ജേതാക്കളായ സേവനം റോയല്‍സ് സംഘാടകരില്‍നിന്ന് ട്രോഫി സ്വീകരിക്കുന്നു
ഷാര്‍ജ: എസ്.എന്‍.ഡി.പി യോഗം ഷാര്‍ജ യൂനിയന്‍ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച യൂത്ത് ക്രിക്കറ്റ് ലീഗ് (വൈ.സി.എല്‍) 11ാമത് സീസണിന് ആവേശകരമായ പരിസമാപ്തി.
16 ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ കലാശക്കളിയില്‍ സേവനം ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി സേവനം റോയല്‍സ് ജേതാക്കളായി. വിപിന്‍ പുല്ലൂറ്റ്, ശ്രീജിത്ത് സിയാന്, സുര്‍ജിത്ത്, പ്രദീപ് കൊല്ലം (കുംബാരി) എന്നിവര്‍ മികച്ച കളിക്കാര്‍ക്കുള്ള സമ്മാനത്തിനര്‍ഹരായി. സാംസ്കാരിക സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ യൂത്ത് വിങ് പ്രസിഡന്റ് ശ്രേയസ് കുമാര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് എം.കെ. രാജന് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നടി ഷംന കാസിം മുഖ്യാതിഥിയായി. വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ്, ജ്യോതി പ്രവീണ്‍, പ്രഭാകരന് പയ്യന്നൂര്‍, വിജു ശ്രീധരന്, വിജയന്, സിജു മംഗലശ്ശേരി എന്നിവര്‍ സംസാരിച്ചു.
യൂത്ത് വിങ് സെക്രട്ടറി അഭിനന്ദ് ചാപ്പുഴശ്ശേരില് സ്വാഗതവും പ്രോഗ്രാം ജോ.ജനറല്‍ കണ്‍വീനര്‍ സജു സാംബന് നന്ദിയും പറഞ്ഞു. 600ലേറെ വനിതകള്‍ പങ്കെടുത്ത മെഗാതിരുവാതിരയും ഐ.ആര് ഓര്‍ക്കസ്ട്രയുടെ മ്യൂസിക് ഫ്യൂഷനും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.