‘കോംബോ ഡീൽസ് ഡോട്ട് കോമിന്‍റെ ലോഞ്ചിങ് ചടങ്ങിൽ സ്മാർട്ട് ട്രാവൽ ഗ്രൂപ് സ്ഥാപകൻ അഫി അഹമ്മദ്, കൊമേഴ്സ്യൽ ഹെഡ് റജിൽ സുധാകരൻ, ഫിനാൻസ് കൺട്രോളർ ഷഹസാദ് ഷാഹുൽ, ശംസുദ്ദീൻ നെല്ലറ (മാനേജിങ് ഡയറക്ടർ), മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ എന്നിവർ
ഷാർജ: യു.എ.ഇയിലെ പ്രമുഖ യാത്രാ സേവന ദാതാക്കളായ സ്മാർട്ട് ട്രാവൽ മികച്ച ഓഫറുകളോടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനായി പുതിയ വെബ്സൈറ്റ് പുറത്തിറക്കി. കമോൺ കേരളയുടെ ആദ്യ ദിനത്തിൽ പ്രധാന വേദിയിൽ നടന്ന ‘റഹ്മാനിയ’ ചടങ്ങിലാണ് ‘കോംബോ ഡീൽസ് ഡോട്ട് കോം’ എന്ന പേരിലുള്ള വെബ്സൈറ്റിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചത്.
സ്മാർട്ട് ട്രാവൽ ഗ്രൂപ് സ്ഥാപകൻ അഫി അഹമ്മദ്, കൊമേഴ്സ്യൽ ഹെഡ് റജിൽ സുധാകരൻ, ഫിനാൻസ് കൺട്രോളർ ഷഹസാദ് ഷാഹുൽ, ശംസുദ്ദീൻ നെല്ലറ (മാനേജിങ് ഡയറക്ടർ), മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ എന്നിവർ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.
കോംബോ ഡീൽസ് ഡോട്ട് കോം വഴി സ്മാർട്ട് ട്രാവൽ ടിക്കറ്റ് എടുക്കുന്നവർക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ഡസർട്ട് സഫാരി, ദോ ക്രൂസ്, സ്മാർട്ട് ട്രാവലിന്‍റെ മുസന്ദം ട്രിപ് തുടങ്ങിയ കോംബിനേഷൻ ആക്ടിവിറ്റികൾക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് വമ്പൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്ര സർവിസ് കൂടാതെ അധികം വൈകാതെ ഫാർമ, ഇലക്ട്രോണിക്സ്, എഫ്.എം.സി.ജി, റസ്റ്റാറന്‍റ് സർവിസുകൾക്കും കോംബോ ഡീൽസ് ഡോട്ട് കോം ഉപയോഗിക്കാനാവുമെന്ന് സ്മാർട്ട് ട്രാവൽ സ്ഥാപകൻ അഫി അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.