ദുൈബ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ടി.ആർ.എ) ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) 119 സ്മാർട്ട് സ്കൂൾ ബസുകൾ നാസർ അൽ റസൂഖി ട്രേഡിങ് ഗ്രൂപ്പിന് വാടകക്ക് നൽകും. രണ്ട് സ്വകാര്യ സ്കൂളുകളിലെ സേവനത്തിന് വേണ്ടിയാണ് ബസുകൾ നൽകുന്നത്. ആഗോള നിലവാരത്തിലുള്ള ബസുകളിൽ അത്യാധുകമായ സാേങ്കതിക സംവിധാനങ്ങളാണുള്ളത്. ബസുകൾ വാടകക്ക് നൽകാനുള്ള കരാറിൽ ഡി.ടി.സി സി.ഇ.ഒ ഡോ. യൂസുഫ് ആൽ അലിയും നാസർ അൽ റസൂഖി ട്രേഡിങ് ഗ്രൂപ്പ് ചെയർമാൻ മേജർ ജനറൽ നാസർ അൽ റസൂഖിയും ഒപ്പുവെച്ചു.
സ്കൂൾ വിദ്യാർഥികളുടെ ഗതാഗത സൗകര്യങ്ങൾക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ ആർ.ടി.എ ഏറെ ശ്ര ദ്ധിച്ചുവരിയാണ്. സ്കൂൾ ഗതാഗത മേഖലയിലെ ഒാപറേറ്റർമാരുടെ ആവശ്യങ്ങൾ നിവൃത്തിക്കുന്ന രീതിയിലുള്ള 130 ബസുകൾക്കായി ഡി.ടി.സി കരാർ നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള 143 ബസുകൾ ഡി.ടി.സിക്ക് നേരത്തെ തന്നെയുണ്ട്.
കരാർ നൽകിയവ കൂടി ലഭിക്കുന്നതോടെ ഇത്തരത്തിലുള്ള മൊത്തം ബസുകളുടെ എണ്ണം 273 ആകും. ഇതുവഴി സ്കുൾ ഗതാഗത സേവനങ്ങൾ മികച്ചതും സുരക്ഷിതത്വമുള്ളതും ആക്കണമെന്ന ദുബൈ സർക്കാറിെൻറ നിർദേശങ്ങൾ പൂർണമായി പാലിക്കാൻ സാധിക്കുമെന്ന് ഡോ. യൂസുഫ് ആൽ അലി പറഞ്ഞു. സ്കൂൾ ബസ് യാത്ര ആവശ്യപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം 3000 ആയി വർധിച്ചിട്ടുണ്ട്. ഇൗ വർധന കാരണമാണ് ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.