??????????? ????? ???????????? ????? ???????. ?????? ????????????? (????)

ആകാശ പൂരം കാണാന്‍ വന്‍ ജനക്കൂട്ടം

ഫുജൈറ: ദേശീയ ദിനാഘോഷങ്ങൾക്ക്​ മുന്നോടിയായി വെള്ളിയാഴ്ച ഫുജൈറ കോര്‍ണിഷില്‍ ഒരുക്കിയ എയര്‍ഷോ കാണാന്‍ വന്‍ ജനകൂട്ടം.  ഫുര്‍സാന്‍ ഇമാറാത്തി​​െൻറ ഏഴു ജെറ്റ് വിമാനങ്ങളാണ് ആകാശത്ത്‌ വിസ്​മയകാഴ്ച സൃഷ്​ടിച്ചത്​.  കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറു കണക്കിന് ആളുകൾ വൈകുന്നേരം നാലുമണിക്ക് മുമ്പ് തന്നെ കോര്‍ണിഷില്‍ തടിച്ചു കൂടി. ഇരുപത്തി അഞ്ചു മിനുട്ട് നീണ്ടു നിന്ന  എയര്‍ഷോ ആകാശമാകെ പതാക വര്‍ണ്ണം കൊണ്ട് നിറച്ചു.  ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയും സെല്‍ഫി എടുത്തും    ആകാശോത്സവം  ആളുകള്‍ ആഘോഷിച്ചു. 
Tags:    
News Summary - sky show - crowd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.