ദുബൈ: യു.എ.ഇ ജനസംഖ്യയുടെ 64 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തതായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 74 ശതമാനം ജനങ്ങളും ആദ്യ ഡോസ് സ്വീകരിച്ചു.
യു.എ.ഇയിൽ ഇതുവരെ ഒന്നര കോടിയോളം ഡോസ് വാക്സിൻ വിതരണം ചെയ്തു. 60 വയസ്സിന് മുകളിലുള്ള 97.5 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു. 100 പേരിൽ 141.19 ഡോസ് വീതം വിതരണം ചെയ്തു. ആഗോളതലത്തിൽ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയത് യു.എ.ഇയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.