ഷാര്‍ജ: സി.ഇ.എഫ് ബിഗ് ഷോപ്പര്‍ രണ്ടാം അധ്യായത്തിെൻർ വാതിലുകള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെൻററില്‍ തുറന്നു. ലോകോത്തര കമ്പനികളുടെ സാധന-സാമഗ്രികള്‍ വൻ വിലക്കുറവിലാണ് വിൽക്കുന്നത്.നിരത്തിയ സാധനങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ കാലിയാകുന്ന കാഴ്ചയായിരുന്നു ബുധനാഴ്ച എക്സ്പോ സെൻററിൽ. മൊബൈല്‍, ലാപ്ടോപ്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് സാമഗ്രികള്‍, വാച്ചുകള്‍, പാദരക്ഷകള്‍, ഗൃഹാലങ്കാര വസ്തുക്കള്‍, വ്യായാമത്തിനുള്ള ഉപകരണങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ വന്‍ നിരയാണ് എത്തിയിരിക്കുന്നത്. 120 ദിര്‍ഹത്തിന് വില്‍ക്കുന്ന മുന്തിയ കമ്പനിയുടെ പാൻറ്സുകള് 20 ദിര്‍ഹത്തിന് ലഭിക്കും.
വിപണി വിലയെക്കാളും വന്‍ കുറവില്‍ നിരത്തുന്ന മൊബൈലുകള്‍ തട്ടിലെത്താൻ കാത്തുൽക്കുകയാണ് ആവശ്യക്കാര്‍. അരമണിക്കൂര്‍ ഇടവിട്ടുള്ള ആദായ വില്‍പ്പനയും നടക്കുന്നു. ഒന്നെടുത്താല്‍ വെറൊന്ന് സൗജന്യമായി നേടാനുള്ള അവസരവും ഉണ്ട്. ലോകോത്തര ബ്രാൻഡുകളുടെ സുഗന്ധദ്രവ്യങ്ങള്‍ പകുതിയിലേറെ വിലക്ക് ലഭിക്കും. ഷര്‍ട്ട്, ടീഷര്‍ട്ട്, ത്രിഫോര്‍ത്ത്, കായിക വസ്ത്രങ്ങള്‍ എന്നിവക്കും വിലകുറവ് തന്നെ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അതിവിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ രസിപ്പിക്കാനുള്ള കോമാളികളും യഥേഷ്ടം. ശനിയാഴ്ച വരെ നീളുന്ന കച്ചവട മാമാങ്കത്തിലേക്ക് പ്രവേശിക്കാന്‍ അഞ്ച് ദിര്‍ഹം നല്‍കണം. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. വാഹനം നിറുത്താനുള്ള സൗകര്യം സൗജന്യമാണ്. രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് കച്ചവടോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.