യു.എ.ഇയിൽ മാളുകളും മാർക്കറ്റുകളും അടച്ചിടുന്നു

ദുബൈ: രണ്ടാഴ്​ചത്തേക്ക്​ രാജ്യത്തെ എല്ലാ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളും അടച്ചിടാൻ യു.എ.ഇ തീരുമാനിച്ചു. മാളുകൾ, മത്സ്യ-മാംസ-പച്ചക്കറി മാർക്കറ്റുകളും അടച്ചിടും. ഫാർമസികളും ഗ്രോസറികളും ഇതിൽ നിന്ന്​ ഒഴിവാക്കപ്പെട്ടിട്ടുണ്ട്​. എന്നാൽ അവയും കർശന സുരക്ഷാ-പ്രതിരോധ മാനദണ്​ഡങ്ങൾ പാലിച്ചുവേണം പ്രവർത്തിക്കാൻ.

റസ്​റ്റാറൻറുകളിൽ ഉപഭോക്​താക്കൾക്ക്​ ഭക്ഷണം വിളമ്പില്ല. എന്നാൽ വീടുകളിൽ ഭക്ഷണം എത്തിക്കുന്ന ഡെലിവറി സംവിധാനത്തിന്​ അനുമതിയുണ്ട്​. 48 മണിക്കൂറിനകം തീരുമാനം നിലവിൽ വരുമെന്നാണ്​ ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷനൽ എമർജൻസി ആൻറ്​ ക്രൈസിസ്​ ആൻറ്​ ഡിസാസ്​റ്റർ മാനേജ്​മ​െൻറ്​ അതോറിറ്റിയും വ്യക്​തമാക്കിയത്​.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തുപോകരുത്. ഭക്ഷണം, മരുന്ന്, ജോലി എന്നിവക്ക് മാത്രമായി പുറത്തിറങ്ങുന്നത് ചുരുക്കണം. പുറത്തിറങ്ങുമ്പേൾ മാസ്ക്, കൈയുറ തുടങ്ങിയവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കുടുംബങ്ങൾ സ്വന്തം വാഹനത്തിലാണ് സഞ്ചരിക്കേണ്ടത്. മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുകാറിൽ കുടുംബത്തിലെ മൂന്നിൽ കൂടുതൽ പേർ യാത്ര ചെയ്യരുതെന്നും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Tags:    
News Summary - shoping malls and markets to shut down in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.