റഷീദ് കോട്ടയിൽ, ദീപു തങ്കപ്പൻ, ബഷീർ അപ്പാടത്ത്
ആശ്രയം; യു.എ.ഇക്ക് പുതിയ ഭാരവാഹികൾ
ദുബൈ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് രണ്ടര പതിറ്റാണ്ടു പൂർത്തിയാക്കിയ കോതമംഗലം-മൂവാറ്റുപുഴ നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ ആശ്രയം യു.എ.ഇ യുടെ പുതിയ ഭാരവാഹികളായി റഷീദ് കോട്ടയിൽ (പ്രസിഡന്റ്), ദീപു തങ്കപ്പൻ (ജനറൽ സെക്രട്ടറി), ബഷീർ അപ്പാടത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സിനി മോൾ അലിക്കുഞ്ഞാണ് വനിതാ വിഭാഗം പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി ശാലിനി സജിയേയും ട്രഷററായി ബേനസീർ അജാസിനെയും തെരഞ്ഞെടുത്തു.
ഉമർ അലിയാണ് മുഖ്യ രക്ഷാധികാരി. സമീർ പൂക്കുഴിയാണ് ചാരിറ്റി കമ്മിറ്റി കൺവീനർ. സ്പോർട്സ് കമ്മിറ്റി കൺവീനറായി അനിൽ കുമാറിനെയും തെരഞ്ഞെടുത്തു. വിവിധ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാർ യഥാക്രമം: അജാസ് അപ്പാടത്ത്, റയീസ് മൊയ്തീൻ (അബൂദബി), അസീസ് മുളാട്ട്, ജോൺസൺ ജോർജ് (ദുബൈ), ലതീഷ് കൊമ്പനാൽ, ഷിജ ഷാനവാസ് (ഷാർജ), ബോബിൻ സ്കറിയ, ജിന്റോ ജോസഫ് (അൽഐൻ), മുഹമ്മദലി കോയൻ, എൻ.എം മുഹമ്മദ് അമീൻ (നോർത്തേൺ എമിറേറ്റ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.