ദുബൈ സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അദ്ദേഹം ലുലുവിലെത്തിയത്. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ മാളിൽ അദ്ദേഹം സന്ദർശനം നടത്തി.
ഗ്രോസറി, ഹൗസ്ഹോൾഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ഗാർമെന്റ്സ്, സ്റ്റേഷനറി വിഭാഗങ്ങൾ സന്ദർശിച്ചു. അപ്രതീക്ഷിതമായി എത്തിയ ഭരണാധികാരിയെ അടുത്ത് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കൾ. പലർക്കും സെൽഫി എടുക്കാനും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുമായി. തുടർന്ന് ഫുഡ് കോർട്ടിലും ശൈഖ് മുഹമ്മദ് സന്ദർശനം നടത്തി. കഴിഞ്ഞ ആഴ്ചകളിലും അപ്രതീക്ഷിതമായി ജനങ്ങൾക്കിടയിലേക്ക് കടന്നുചെന്ന് അദ്ദേഹം അത്ഭുതപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.