അബൂദബിയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രഭോവോ സുബിയന്റോയെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു
അബൂദബി: യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രഭോവോ സുബിയന്റോയുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മറ്റു പ്രദേശിക അന്താരാഷ്ട്ര വിഷയങ്ങളും നേതാക്കളുടെ കൂടിക്കാഴ്ചയിൽ കടന്നുവന്നു. സാമ്പത്തികരംഗം, വികസനം, നിക്ഷേപം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിലെ സമഗ്ര സാമ്പത്തിക സഹകരണത്തിന്റെ ചട്ടക്കൂടിൽ നിന്നാണ് ചർച്ചകൾ നടന്നത്.
അതോടൊപ്പം വിവിധ പ്രദേശിക, അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണവും ചർച്ചയിൽ കടന്നുവന്നു. ഇരുനേതാക്കളും ഇസ്രായേൽ ആക്രമണത്തെ അപലപിക്കുകയും ഖത്തറിന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണം മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും സമാധാന ശ്രമങ്ങളെയും ദുർബലപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.