ദുബൈ തെരുവുകളിലൂടെ സൈക്കിൾ യാത്ര നടത്തി ശൈഖ്​ മുഹമ്മദ്​

ദുബൈ: സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കാൻ അവർക്കിടയിലൂടെ ഇറങ്ങിനടക്കാൻ ഒട്ടും മടി കാണിക്കാത്ത ഭരണകർത്താവാണ്​​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. മാർക്കറ്റുകൾ സന്ദർശിക്കുന്ന, ദുബൈ മെ​ട്രോയിൽ സഞ്ചരിക്കുന്ന ശൈഖ്​ മുഹമ്മദി​െൻറ ദൃശ്യങ്ങൾ വൈറലാകാറുമുണ്ട്​.

കഴിഞ്ഞ ദിവസം അദ്ദേഹം ഇത്തരത്തിൽ നടത്തിയൊരു സൈക്കിൾ യാത്രയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്​. ശൈഖ്​ മുഹമ്മദ്​ ഏതാനും സൈക്കിൾ യാത്രികർക്കൊപ്പം ദുബൈയി​െല തെരുവുകളിലൂടെ സഞ്ചരിക്കുന്നതാണ്​ വിഡിയോയിലുള്ളത്​. അദ്ദേഹവും സംഘവും വഴിയരികിൽ മഗ്​രിബ്​ നമസ്​കാരം നിർവഹിക്കുന്നതും കാണാം. റോഡരികിൽ നിന്ന്​ നിരവധി പേർ തങ്ങളുടെ ഭരണാധികാരിയുടെ ​ൈ​സക്കിൾ യാത്ര മൊബൈലിൽ പകർത്തുന്നതും വിഡിയോയിലുണ്ട്​.

ശൈഖ്​ മുഹമ്മദ്​ സൈക്കിൾ യാത്ര നടത്തുന്ന ദൃശ്യം ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ വർഷം ജനുവരിയിൽ സമാധാനത്തിനുവേണ്ടിയുള്ള സൈക്ലിങ്​ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കുന്നതിനിടെ വീണ വനിത താരത്തെ ശൈഖ്​ മുഹമ്മദ്​ രക്ഷപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഏ​െറ കൈയടി നേടിയിരുന്നു. അൽ വത്​ബ ടീമിലെ അന്നാൻ അൽ അമ്​രിയെ ആണ്​ ശൈഖ്​ മുഹമ്മദ്​ രക്ഷപ്പെടുത്തിയത്​.   


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.