ദുബൈ ടൂറിനെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അഭിവാദ്യംചെയ്യുന്നു
യു.എ.ഇ വനിത ടൂറിന് തുടക്കം; അഭിവാദ്യവുമായി ശൈഖ് മുഹമ്മദ്
ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ വനിത സൈക്ലിങ് ചാമ്പ്യൻഷിപ്പായ യു.എ.ഇ വനിത ടൂറിന് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 20 ടീമുകളിലായി 120 റൈഡർമാരാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം തന്നെ അഭിവാദ്യമർപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റോഡരികിൽ ‘പ്രത്യക്ഷപ്പെട്ടു’. ബു കദ്ര പാലത്തിനരികിൽനിന്നാണ് ശൈഖ് മുഹമ്മദ് ടൂറിനെ അഭിവാദ്യം ചെയ്തത്. അബൂദബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂർ എല്ലാ എമിറേറ്റിലും എത്തും. ആദ്യ ഘട്ടം റാശിദ് പോർട്ടിൽനിന്ന് തുടങ്ങി 109 കിലോമീറ്റർ നഗരം ചുറ്റി ദുബൈ ഹാർബറിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.