ദുബൈ:യാത്രക്കാർക്കും ജീവനക്കാർക്കും അത്ഭുതം സമ്മാനിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂംബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, തുടങ്ങിയവർക്കൊപ്പമാണ് ശൈഖ് മുഹമ്മദ് എത്തിയത്. ടെർമിനൽ മൂന്നിൽ നിന്നാണ് അദ്ദേഹം പരിശോധനാ പര്യടനം ആരംഭിച്ചത്. എമിഗ്രേഷൻ വിഭാഗം, യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലങ്ങൾ, ദുബൈ ഡ്യുട്ടിഫ്രീ, സ്മാർട്ട് ഗേറ്റുകൾ എന്നിവിടങ്ങളിലെല്ലാം എത്തി നടപടി ക്രമങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിച്ചു. ദുബൈ സിവിൽ ഏവിയേഷൻ ചെയർമാനും എമിറേറ്റ്സ് എയർലൈൻ ചീഫ് എക്സിക്യുട്ടിവുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് അൽ മക്തും, ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി, ദുബൈ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി തുടങ്ങിയവരുമായും വിമാനത്താവളത്തിൽ അദ്ദേഹം ആശയവിനിമയം നടത്തി.
ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലെ വൻ വർധനവിനെക്കുറിച്ച് ഇമിഗ്രേഷൻ മേധാവി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ മൂന്ന് ശതമാനം അധികം യാത്രക്കാർ ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ എത്തിയിട്ടുണ്ട്. ചൈനീസ് യാത്രക്കാരുടെ എണ്ണത്തിലും വൻവർധനവാണ് രേഖപ്പെടുത്തിയത്. ബിസിനസ് ക്ലാസ് ലോഞ്ചുകളിലെ സൗകര്യങ്ങൾ പരിശോധിച്ച ശൈഖ് മുഹമ്മദ് അറൈവൽ വിഭാഗത്തിലെത്തി കസ്റ്റംസ്, പൊലീസ്^സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് മടങ്ങിയത്.
അതിഥികളെ പുഞ്ചിരിയോടെയും ഇസ്ലാമിക^അറബ് സംസ്കാരങ്ങളുൾക്കൊള്ളുന്ന അഭിവാദനരീതികളോടെയും സ്വാഗതം ചെയ്യുന്നതിെൻറ പ്രാധാന്യം ഉൗന്നിപ്പറഞ്ഞ ശൈഖ് മുഹമ്മദ് നടപടിക്രമങ്ങൾ സുഗമമാക്കി യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വിമാനത്താവളത്തിലെ മികച്ച സേവനത്തിൽ സന്തുഷ്ടിയും സംതൃപ്തിയും രേഖപ്പെടുത്തിയ അദ്ദേഹം മാനുഷികത, സന്തോഷം, ബഹുമാനം എന്നിവയിലൂന്നി രാജ്യത്തിെൻറയോ മതത്തിെൻറയോ സംസ്കാരത്തിെൻറയോ വിവേചനമില്ലാതെ അതിഥികളെ അവകാശങ്ങൾ സംരക്ഷിച്ച് ഏറ്റവും ആദരവോടെ സ്വാഗതം ചെയ്യണെമന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.