ദുബൈ: കടൽ വിഭവങ്ങളുടെ രുചിയുറും വൈിവധ്യങ്ങളൊരുക്കി യു.എ.ഇയിലെ ഫുഡ്ബുക്ക് റെസ്റ്റോറന്റുകളിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ന് തുടക്കമായി. കേരളത്തിന്റെ സമുദ്ര വിഭവങ്ങളുടെ യഥാർഥ രുചി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ചയിനം മത്സ്യങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്നുവെന്നതാണ് ‘തിരമാല സീഫുഡ് ഫെസ്റ്റി’ന്‍റെ മുഖ്യ ആകർഷണം. 24 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും അവ ഉപയോഗിച്ചുള്ള 100ലധികം വിഭവങ്ങളും ജൂലൈ ഒമ്പതുമുതൽ 26 വരെ നീളുന്ന തിരമാല സീഫുഡ് ഫെസ്റ്റിവെലിൽ ഉപഭോക്താക്കൾക്കായി വിളമ്പുമെന്ന് ഫുഡ്ബുക് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ഫുഡ്ബുക്കിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് നടക്കുന്നത്. കേരളത്തിലെ 14 ജില്ലയിലെയും പരമ്പരാഗത രുചികൾ ഫുഡ്ബുക്കിന്റെ എല്ലാ യു.എ.ഇ ഔട്ട്ലെറ്റുകളിലും നടക്കുന്ന തിരമാല ഫെസ്റ്റിൽ ആസ്വദിക്കാമെന്നതാണ് ഇത്തവണത്തെ സവിശേഷത. ഇന്ത്യൻ, അറബിക്, ഏഷ്യൻ, കോണ്ടിനെന്‍റൽ ഉൾപ്പെടെ വിവിധയിനം സമുദ്ര വിഭവങ്ങളും ഫെസ്റ്റിലുണ്ട്. ഗ്രിൽ ഫിഷും ഇറ്റാലിയൻ വിഭവങ്ങളുമൊക്കെ തിരമാല സീഫുഡ് ഫെസ്റ്റിന്‍റെ ഭാഗമാണ്. ദിവസവും ഉച്ചക്ക് ഒരുഡസൻ മത്സ്യവിഭവങ്ങളടങ്ങിയ സമുദ്രസദ്യയോടെയാണ് ഭക്ഷ്യമേള ആരംഭിക്കുക. രാത്രി 12 വരെ കടൽവിഭവങ്ങൾ ആസ്വദിക്കാം. ദിവസേന മാർക്കറ്റിൽ നിന്നെത്തുന്ന ഫ്രഷ് മീനുകളും മേളയുടെ ഭാഗമാണ്. ഫുഡ്ബുക്കിന്റെ ദുബൈ, അജ്‌മാൻ, ഷാർജ എം.ഡബ്ല്യു.എൽ, ഷാർജ മിയമാൾ ബ്രാഞ്ചുകളിലാണ് തിരമാല സീഫുഡ് മേള സംഘടിപ്പിക്കുന്നത്.
ഇറ്റാലിയൻ ഫുഡിനെ ഏഷ്യൻ വിഭവങ്ങളുമായി കൂട്ടിയിണക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ‘ഫ്യൂഷൻ ഫുഡും’ സീഫുഡ് ഫെസ്റ്റിന്‍റെ ഇത്തവണത്തെ പ്രത്യേകതയാണ്. ഫുഡ്ബുക്കിന്‍റെ സവിശേഷമായ നാടൻ മസാലക്കൂട്ട് ഉപയോഗിച്ചാണ് വിഭവങ്ങൾ തയാറാക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷണം, മികച്ച രുചി, ന്യായമായ വില എന്നതാണ് തിരമാല സീഫുഡ് ഫെസ്റ്റും ഫുഡ്ബുക്കും മുന്നോട്ടുവെക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നെസ്റ്റോ റെസ്റ്ററന്റ് വിഭാഗം മേധാവി കുഞ്ഞുമുഹമ്മദ്, ഫുഡ്ബുക്ക് മാനേജർ സുഭാഷിണി രഘു, എക്സിക്യൂട്ടിവ് ഷെഫ് ശരത് സുധ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.