ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ലക്സംബർഗ് പവലിയൻ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ശൈഖ് ഹംദാൻ ലക്സംബർഗ് പവിലിയൻ സന്ദർശിച്ചു
ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലക്സംബർഗ് കിരീടാവകാശി പ്രിൻസ് ഗില്യൂമുമായി കൂടിക്കാഴ്ച നടത്തി. എക്സ്പോ നഗരിയിലെ ലക്സംബർഗ് പവിലിയനിലാണ് ഇരുവരും ചർച്ച നടത്തിയത്. പവലിയൻ ചുറ്റിക്കണ്ട ശൈഖ് ഹംദാൻ, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. യൂറോപ്യൻ രാജ്യമായ ലക്സംബർഗിെൻറ താഴ്വരകളും മലയിടുക്കുകളും സന്ദർശകർക്ക് മനസ്സിലാക്കി നൽകുന്ന രീതിയിലാണ് പവലിയൻ രൂപകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.