???????????? ???????????? ?????????????? ??????? ???????

ശൈഖ്​ ഹംദാൻ ചേർത്തുപിടിച്ചു; ഏഴു​ വയസ്സുകാരന്​ സ്വപ്​നസാക്ഷാത്​കാരം

ദു​ബൈ: മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല ഹു​സൈ​ന്​ ഇ​തു​വ​രെ അ​മ്പ​ര​പ്പ്​ മാ​റി​യി​ട്ടി​ല്ല. ക​ൺ​മു​ന്നി​ൽ ക​ണ്ട ​തും ചേ​ർ​ത്തു​പി​ടി​ച്ച​തും ശൈ​ഖ്​ ഹം​ദാ​ൻ​ത​ന്നെ​യാ​ണോ എ​ന്ന്​ വി​​ശ്വ​സി​ക്കാ​നാ​വാ​തെ അ​ന്തം​വി​ട്ട്​ നി​ൽ​ക്കു​ക​യാ​ണ​വ​ൻ. ​

അ​ർ​ബു​ദ ബാ​ധ​യു​ടെ വേ​ദ​ന​ക​ൾ​ക്കി​ട​യി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യെ കാ​ണ​ണ​മെ​ന്ന്​ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​ഴു വ​യ​സ്സു​കാ​ര​ൻ പ​ങ്കു​വെ​ച്ച ചി​ത്ര​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്. സം​ഭ​വം വൈ​റ​ലാ​​​യ​തോ​ടെ ഹൈ​ദ​രാ​ബാ​ദി ബാ​ല​നെ കാ​ണാ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം എ​ത്തു​ക​യാ​യി​രു​ന്നു.

അ​ബ്​​ദു​ല്ല ഹു​സൈ​നു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും ഹം​ദാ​ൻ​ത​ന്നെ​യാ​ണ്​ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ‘​െഎ ​ല​വ്​ യു ​ഫ​സാ. എ​നി​ക്ക്​ ശൈ​ഖ്​ ഹം​ദാ​നെ കാ​ണ​ണം. വ​ള​രെ സാ​ഹ​സി​ക​നാ​ണ്​ അ​ദ്ദേ​ഹം. താ​ങ്ക​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കാ​ണ​ണം’ എ​ന്നെ​ഴു​തി​യ ബാ​ന​റു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ്​​ ഹു​സൈ​ൻ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ‘ഞാ​നി​ന്നൊ​രു ധീ​ര​നാ​യ ബാ​ല​നെ ക​ണ്ടു’ എ​ന്ന്​ സൂ​ചി​പ്പി​ച്ചാ​ണ്​ ഹം​ദാ​ൻ ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഹു​സൈ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ഹു​സൈ​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത്​ നി​ൽ​ക്കു​ന്ന ചി​ത്ര​വും പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Tags:    
News Summary - sheikh-hamdan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.