േവ്ലാഗര്‍ പങ്കുവെച്ച വിഡിയോയില്‍നിന്ന്

ഒട്ടകയോട്ട മത്സരം: വിജയാഘോഷത്തിലെ അപൂര്‍വ ആചാരം പങ്കുവെച്ച് വ്ലോഗര്‍

റാസല്‍ഖൈമ: രാജ്യത്തെ പരമ്പരാഗത ഒട്ടകയോട്ട മത്സരത്തിനൊടുവില്‍ വിജയാഘോഷത്തിന്‍റെ ഭാഗമായ അപൂര്‍വ ആചാരത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് റാസല്‍ഖൈമയിലെ വനിതാ േവ്ലാഗര്‍. വിജയത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായി മത്സര വിജയിയുടെയും ഒട്ടകത്തിന്‍റെയും ശരീരത്തില്‍ കുങ്കുമപ്പൂവ് പുരട്ടുന്ന ആചാരമാണ് അവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.

ഒട്ടകങ്ങളെ പരിചരിക്കുന്ന തദ്ദേശീയനായ ഒരാള്‍ അവരുടെ കൈകളിലും തോളുകളിലും ഓറഞ്ച് നിറത്തിലുള്ള ദ്രാവകം പുരട്ടുന്നത്​ വിഡിയോയില്‍ ദൃശ്യമാണ്. ഇത് ഒട്ടകങ്ങള്‍ക്ക് ഭാഗ്യവും വിജയവും ആശംസിക്കുന്ന പരമ്പരാഗത ആചാരമാണെന്ന് ​േവ്ലാഗര്‍ വിശദീകരിക്കുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഉപഹാരങ്ങളോടൊപ്പം കുങ്കുമപ്പൂവ് പുരട്ടി ആദരിക്കുന്ന പതിവ് ഇന്നും യു.എ.ഇയിലെ പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ ‘നാമൂസ്’ എന്നറിയപ്പെടുന്ന അഭിമാനത്തിന്‍റെയും ബഹുമതിയുടെയും പ്രതീകമായാണ് ഈ അത്യപൂർവ ആചാരം കണക്കാക്കപ്പെടുന്നത്.

വിജയിച്ച ഒട്ടകത്തിന്‍റെ കഴുത്തിലും ശരീരത്തിലും കുങ്കുമപ്പൂവ് പുരട്ടുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. കേവലം കായിക മത്സരമെന്നതിലുപരി അറബ് ഐക്യ നാടുകളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടുന്നതിന്‍റെ തെളിവായ ഈ ആചാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സജീവമായി തുടരുന്നുണ്ട്.

Tags:    
News Summary - Camel racing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.