ഷാര്‍ജ: ഷാര്‍ജ നഗരസഭയുടെ ഗതാഗത വിഭാഗത്തില്‍ നീരാവി കൊണ്ട് വാഹനങ്ങള്‍ കഴുകി വൃത്തി യാക്കുന്ന യന്ത്രമെത്തി. ഏത് പ്രദേശത്തേക്കും കൊണ്ട് പോകാന്‍ സാധിക്കുന്ന യന്ത്രം പരിസ് ഥിതി സൗഹൃദവുമാണെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഡോ. താബിത്ത് സലീം അല്‍ താരിഫി പറഞ്ഞു. സാധാരണ കാര്‍ കഴുകുന്നതിന് 100 മുതല്‍ 200 വരെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്ത് സ്റ്റീം വാഷില്‍ വെറും 10 ലിറ്റര്‍ വെള്ളം മാത്രമാണ് ആവശ്യം.
വെള്ളം ഒഴുകിപ്പോകുന്നതിലൂടെയുള്ള നഷ്ടവും ഒഴിവാക്കാനാകും. ദിവസം 15 കാറുകള്‍ നീരാവി കൊണ്ട് കഴുകുമ്പോള്‍ ഏകദേശം 67,500 ഓളം ലിറ്റര്‍ ലാഭിക്കാനാകും. ഇത്തരത്തില്‍ പ്രതിവര്‍ഷം 20 മില്ല്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിെൻറ അകവും പുറവും അടിഭാഗവും ഉൾഭാഗവുമെല്ലാം വൃത്തിയാക്കാനാകുമെന്ന സവിശേഷതയും ഈ യന്ത്രത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.