ഷാർജ സാഹിത്യോത്സവം ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: സാസ്കാരിക നഗരിയിൽ ഷാർജ സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പിന് പ്രൗഢ തുടക്കം. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സനും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓണററി പ്രസിഡൻറുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.
‘ഇമാറാത്തി കഥകൾ ഭാവിയെ പ്രചോദിപ്പിക്കുന്നു’ എന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് സാഹിത്യോത്സവം സംഘടിക്കപ്പെടുന്നത്. സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമെന്ന നിലയിലെ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഇമാറാത്തി സാഹിത്യ സർഗാത്മകതയെ പ്രദർശിപ്പിക്കാൻ വേദിയൊരുക്കുകയുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇമാറാത്തി പ്രസാധകരെ സഹായിക്കുന്നതിനും യു.എ.ഇയുടെ പ്രസിദ്ധീകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും കേന്ദ്രമായ ഷാർജയിൽ പുതിയ സാംസ്കാരിക പരിപാടി ആരംഭിച്ചതിൽ അഭിമാനമുണ്ടെന്ന് ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ജനുവരി 21 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ നിരവധി സാഹിത്യ, സാംസ്കാരിക, വിനോദ പരിപാടികൾ അരങ്ങിലെത്തും. 41 ഇമാറാത്തി പ്രസാധകരുടെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.