ഷാർജ: എമിറേറ്റിലെ ഹൈസ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് ഗവേഷണ പ്രോഗ്രാമുകൾക്ക് തുടക്കമിട്ട് ഷാർജയിലെ റുബു ഖർണ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി. ‘ഫലവത്തായ ഗവേഷണം’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് പുതിയ ഗവേഷണ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ദേശീയ പ്രതിഭകളിൽ നടത്തുന്ന നിക്ഷേപം ശക്തിപ്പെടുത്താനുമുള്ള ഷാർജയുടെ കാഴ്ചപ്പാടുകളുടെ ഭാഗമാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ഗവേഷണ പഠനാവസരം. പ്രായോഗിക ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടാൻ യുവാക്കളെ ശാക്തീകരിക്കുന്നതിലായിരിക്കും ഗവേഷണ പ്രോഗ്രാമുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രമുഖരായ ഒരു സംഘം വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും ഗവേഷണം.
നാല് വളർച്ച ഘട്ടങ്ങളായിരിക്കും ഗവേഷണ പ്രോഗ്രാമിന് ഉണ്ടാവുക. ഫൗണ്ടേഷനൽ സ്കിൽ-ബിൽഡിങ്, പ്രാക്ടിക്കൽ ആപ്ലിക്കേഷൻ, അഡ്വാൻസ്ഡ് ഡവലപ്മെന്റ്, പബ്ലിക്കേഷൻ എന്നിവയാണിത്. സാമൂഹിക, അകാദമിക രംഗത്ത് ഉണ്ടാക്കുന്ന സ്വാധീനത്തോടെയാണ് ഗവേഷണത്തിന്റെ ഫൈനൽ പ്രോക്ട്. ആദ്യ ഘട്ടം ഒമ്പത് മുതൽ 12 വരെ ഗ്രേഡിൽ നിന്നുള്ള 40 മുതൽ 60 വിദ്യാഥികൾക്ക് പ്രവേശനം നൽകും. ഈ വർഷം ആഗസ്റ്റ് ഒമ്പതിന് തുടങ്ങുന്ന പ്രോഗ്രാമിലേക്ക് റുബു ഖർണ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആസ്ഥാനത്ത് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.