ഷാര്‍ജ ലേഡീസ് ക്ളബ്  ഡ്യുവത്ലോണ്‍ 11ന്

ഷാര്‍ജ: ഷാര്‍ജ ലേഡീസ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി സംഘടിപ്പിക്കുന്ന ഡ്യുവത്ലോണ്‍ (ഓട്ടവും സൈക്കിളിങ്ങും ചേര്‍ന്ന കായിക മത്സരം) നവംബര്‍ 11ന് രാവിലെ 6.30 മുതല്‍ അല്‍ ക്വാസിമിയ സര്‍വകലാശാല കാമ്പസില്‍ നടക്കും.  രണ്ടര കിലോമീറ്റര്‍ ഓട്ടം, ഒമ്പതു കിലോമീറ്റര്‍ സൈക്കിളിങ്, തുടര്‍ന്ന് രണ്ടര കിലോമീറ്റര്‍ ഓട്ടം എന്നിങ്ങനെയാണ് മത്സരം ക്രമീകരിക്കുക. 15 വയസ്സിനു മുകളില്‍ പ്രായമുള്ള , എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ടീമുകള്‍ക്കും പങ്കെടുക്കാം. നാല്‍പതിനായിരം ദിര്‍ഹമാണ് വിജയികള്‍ക്കുള്ള മൊത്തം സമ്മാനത്തുക. താല്‍പര്യമുള്ളവര്‍    www.slc.ae വെബ്സൈറ്റ് മുഖേനയോ 06 506 7701 നമ്പറിലോ ബന്ധപ്പെടണമെന്ന് ക്ളബ് ഡി.ജി ഖൗലാ അല്‍ സെര്‍ക്കല്‍ പറഞ്ഞു. 

Tags:    
News Summary - sharjah ladies club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.