ഗസ്സ നിവാസികൾക്കായി ശേഖരിച്ച വസ്തുക്കൾ ഷാർജ കെ.എം.സി.സി വനിത വിങ് യു.എ.ഇ റെഡ് ക്രസന്റിന് കൈമാറുന്നു
ഷാർജ: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഫസ്റ്റ് എയ്ഡ് സാധനങ്ങൾ ഉൾപ്പെടെയുള്ളവയും ശേഖരിച്ച് ഷാർജയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് ഓഫിസിന് കൈമാറി ഷാർജ കെ.എം.സി.സി വനിത വിങ്ങിന്റെ മലപ്പുറം ജില്ല കമ്മിറ്റി.
രണ്ടു ദിവസത്തിനുള്ള സഹായ വസ്തുക്കളാണ് റെഡ് ക്രസന്റിന്റെ ഷാർജ റീജനൽ ഓഫിസിലേക്ക് എത്തിച്ചത്. റെഡ് ക്രസന്റ് ഫിനാൻസ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ്, ഓഫിസ് സെക്രട്ടറി, ഫഹീമ, മുനീറ, നജീഹ, ഉമ്മു ഗാല എന്നിവർ മരുന്നുകൾ സ്വീകരിച്ചു.കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തൃക്കാണപുരം, കെ.എം.സി.സി നേതാവും ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ടി.വി. നസീർ, കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഹംസ തിരുനാവായ, ട്രഷറർ അക്ബർ ചെറുമുക്ക്, വൈസ് പ്രസിഡന്റുമാരായ ഫർഷാദ് ഒതുക്കുങ്ങൽ, അബ്ദുൽ സലാം പള്ളിത്തൊടി, സെക്രട്ടറി ഹകീം കരുവാടി, സി.കെ. കുഞ്ഞബ്ദുള്ള, ജില്ല വനിത വിഭാഗം പ്രസിഡന്റ് ജസീന ടീച്ചർ, ജനറൽ സെക്രട്ടറി ഫൈറൂസ്, ട്രഷറർ മൈമൂന, ഭാരവാഹികളായ സാബിറ മയ്യേരി, നജ്മ, ശബ്നം ഷെരീഫ്, പെരിന്തൽമണ്ണ വനിത വിങ് പ്രസിഡന്റ് ഫസ്ന മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.