ദുബൈ: കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ യു.എ.ഇയിലെ ഉപഭോക്തൃ സമൂഹത്തിന് ഇത്തവണ കിടിലൻ ഈദ് ആഘോഷങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്. സംഗീത സന്ധ്യകൾ, ഫൺ പ്രോഗ്രാമുകൾ, സൗജന്യ ഫൺ റൈഡുകൾ തുടങ്ങി ഷോപ്പിങ്ങിനൊപ്പം ഗംഭീര ആഘോഷപരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. മാർച്ച് 20 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ മൂന്നു ദിവസങ്ങൾ നീളുന്നതാണ് ആഘോഷ പരിപാടികൾ.
ഷാർജ അൽ നഹ്ദയിലെ മിയ മാൾ, അൽ താവൂനിലെ അൽ ഖാൻ/അറബ് മാൾ, അജ്മാനിലെ മലീഹ/അൽ തല്ല, നാദൽ ഹമർ, റാക് മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളാണ് സംഗീതവും വിനോദവും നിരവധി ഫൺ പ്രോഗ്രാമുകളും സമന്വയിപ്പിച്ച ആഘോഷ പരിപാടികൾക്ക് വേദിയാവുക. ഗസൽ സംഗീതത്തിന്‍റെ മാസ്മകരികമായ ഈണങ്ങളുമായി ഈദ് മെഹഫിൽ, ഇശൽ തെങ്കണത്തിന്‍റെ താളങ്ങൾ ഓളം തീർക്കുന്ന ലൈവ് സംഗീത പരിപാടി, അതിശയിപ്പിക്കുന്ന നൃത്തചുവടുകളുമായി സൂഫി നൃത്തം, പരമ്പരാഗത ഗൾഫ് നാടോടി കലാ രൂപമായ ഖലീജി നൃത്തം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകത. കൂടാതെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് പങ്കെടുക്കാവുന്ന വിവിധ ഫൺ പ്രോഗ്രാമുകളുമായി സ്റ്റിൽറ്റ് വാക്കേഴ്സും മാളുകളിൽ സന്ദർശകരെ വരവേൽക്കും.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പ്രകടനവുമായി മാജിക് ഷോയും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന കരകൗശല, കല വർക്ക്ഷോപ്പുകൾ തുടങ്ങിയവും ഇത്തവണത്തെ നെസ്റ്റോ ഷോപ്പിങ് സന്ദർശകർക്ക് കിടിലൻ അനുഭവമാകും. കൂടാതെ ഇനാമുമായി കൈകോർത്ത് കുട്ടികൾക്ക് സൗജന്യ ഫൺ ടുഡെ റൈഡും ആസ്വദിക്കാനുള്ള അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.