റാക് അരോമ ഇഫ്താറില്‍നിന്ന്
റാസല്‍ഖൈമ: ആലുവ നിവാസികളുടെ കൂട്ടായ്മയായ അരോമ റാസല്‍ഖൈമ ഘടകം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.ഹമൂര്‍ പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അരോമ പ്രസിഡന്‍റ് നവാസ് ഇലഞ്ഞിക്കായി അധ്യക്ഷത വഹിച്ചു. മിന്‍ഹാജ് ഖിറാഅത്ത് നടത്തി. എം.ബി. അനീസുദ്ദീന്‍, അനൂപ് എളമന, നൗഫല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുല്‍ റസാഖ് സ്വാഗതവും ജിജു ആന്‍റണി ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.