യു.എ.ഇയിൽ ഇത്തവണ ഈദ്​ ഗാഹില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

ദുബൈ: സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയിൽ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന്​ ഇസ്​ലാമിക് അഫയേഴ്‌സ്, എൻഡവ്‌മെന്റ്‌സ് ആൻഡ്​ സകാത്ത് അതോറിറ്റി അധികൃതർ അറിയിച്ചു. ഈദുഗാഹുകളിലും തുറന്ന സ്ഥലങ്ങളിലും നമസ്കാരമുണ്ടാകില്ല. എല്ലാ വിശ്വാസികളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ പള്ളികളിൽ ഈദ് നമസ്കാരത്തിന് നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ എമിറേറ്റുകളിലെ നമസ്കാര സമയങ്ങളും വിവിധ അതോറിറ്റികൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ദുബൈയിൽ രാവിലെ 6.40നാണ്​ നമസ്കാരം. ഷാർജ 6.39, അബൂദബി 6.43, അജ്മാൻ 6.39, ഉമ്മുൽ ഖുവൈൻ 6.39, റാസൽഖൈമ 6.37, ഫുജൈറ 6.36 എന്നിങ്ങനെയാണ്​ മറ്റു എമിറേറ്റുകളിലെ നമസ്കാര സമയം.

അതിനിടെ നിലവിലെ സാഹചര്യത്തിൽ ഫജ്​ർ​, മഗ്​രിബ്​ നമസ്കാരങ്ങളിൽ പ്രത്യേക പ്രാർഥനയായ ഖുനൂത്​ നിർവഹിക്കാൻ​ ഇമാമുമാർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിൽ ഖുനൂത് വിളിക്കുക എന്ന പ്രവാചക പാരമ്പര്യം പാലിച്ചുകൊണ്ട് യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ പുറപ്പെടുവിച്ച ഫത്‌വയെ തുടർന്നാണ് ഈ നിർദേശം നൽകിയിരിക്കുന്നത്​.

Tags:    
News Summary - There will be no Eid al-Fitr in the UAE this year; Eid prayers will be held only in mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.