ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച് 19ാം ദിനത്തിലും യു.എ.ഇയെ ലക്ഷ്യമാക്കി ഇറാന്‍റെ ആക്രമണങ്ങൾ. ബുധനാഴ്ച രാജ്യത്തിന് നേരെവന്ന 13 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം യു.എ.ഇ വ്യോമ പ്രതിരോധം 327 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,699 ഡ്രോണുകളും തടഞ്ഞിട്ടുണ്ട്. സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ എട്ടുപേരാണ് രാജ്യത്ത് വിവിധ സംഭവങ്ങളിലായി മരിച്ചത്. വിവിധ രാജ്യക്കാരായ 158 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.