അനുസ്മരണ സമ്മേളനത്തിൽ അബ്ദുൽ സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു
ഷാർജ: സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുസ്മരണ സമ്മേളനം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ അബ്ദുൽ സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. ‘എന്നും ഓർമയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ അനുസ്മരണ സമ്മേളനം നടത്തി.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ ബാനു അതിഥിയായിരുന്നു. ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കബീർ ചാന്നാങ്കര അധ്യക്ഷത വഹിച്ച യോഗം മുൻ സംസ്ഥാന പ്രസിഡന്റ് കെ.എച്ച്.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അബ്ദുല്ല ചേലേരി, സൈദ് മുഹമ്മദ്, ത്വയ്യിബ് ചേറ്റുവ, നസീർ കുനിയിൽ, ഫസൽ തലശ്ശേരി, സിബി കരീം, ഫൈസൽ അഷ്ഫാക്ക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.