ഷാർജ: അക്ഷരസ്നേഹികളുടെ സംഗമോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പെങ്കടുക്കാൻ ഇക്കുറിയും ആഗോള പ്രശസ്തരായ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വൻ നിര. നവംബർ ഒന്നു മുതൽ 11വരെ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന മേളയുടെ 36ാം പതിപ്പിലേക്ക് എഴുത്ത്, മാധ്യമപ്രവർത്തനം, സിനിമ, നാടകം, ശിൽപകല തുടങ്ങിയ മേഖലകളുടെ പശ്ചാത്തലമുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ അംബാസഡർമാരാണ് എത്തുക.
അറബ് ലോകത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളെന്ന് പേരെടുത്ത സിറിയൻ നടനും ദമാസ്കസിലെ നാടക ഇൻസ്റ്റിട്യൂട്ട് പ്രഫസറുമായ ഗസ്സൻ മസൂദ് പെങ്കടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പിറേറ്റ്സ് ഒഫ് കരീബിയൻ ഉൾപ്പെടെ ഹോളിവുഡിലെ നിരവധി ചരിത്ര പരമ്പരകളിലും ചിത്രങ്ങളിലും മികവു തെളിയിച്ച പ്രഫ. മസൂദ് മേളയിലെ ആകർഷണമായി മാറും.
അൾജീരിയൻ സംസ്കാരവും പൈതൃകവും വരഞ്ഞിട്ട എഴുത്തുകാരനും അൾജിയേഴ്സ്, പാരീസ് സർവകലാശാലകളിലെ പ്രഫസറുമായ വസീനി ലാറിഡ്ജ് ആണ് മറ്റൊരു പ്രമുഖ അതിഥി.അൽ ഇലിയാത അൽ ഫിലിസ്തീനിയ ( ഫലസ്തീെൻറ ഇലിയഡ്) ഉൾപ്പെടെ നിരവധി കൃതികളുടെ രചയിതാവായ ജോർദാനിലെ ഇബ്രാഹിം നസ്റല്ലാഹ് ആണ് മറ്റൊരാൾ. അറബിക് ബുക്കർ പുരസ്കാരം നേടിയ സൗദി എഴുത്തുകാരൻ അബ്ദേ ഖാൽ, സൂഫി സംഗീതധാരയിലെ ഗായികയും ലബനീസ് കവയിത്രിയും നാടക നടിയുമായ ജഹീദ വഹബി, ജോർദാനിയൻ നോവലിസ്റ്റ് ജമാൽ നാജി എന്നിവരും മേളയിലെ വിവിധ സെഷനുകളിൽ സംസാരിക്കും.
പ്രശസ്ത എഴുത്തുകാരും അഭിനേതാക്കളും ഉൾക്കൊള്ളുന്ന മലയാളത്തിലെ സാംസ്കാരിക പ്രവർത്തകരുടെ വൻ നിര തന്നെ ഷാർജയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.