ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ ഹെൽത്ത് ആൻഡ് വെൽനെസ് ക്ലബും ഫിസിക്കൽ
എജുക്കേഷൻ ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ വാക്കത്തൺ
ഷാർജ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ ഹെൽത്ത് ആൻഡ് വെൽനെസ് ക്ലബും ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ വാക്കത്തൺ-2025 സംഘടിപ്പിച്ചു. ഹൃദയാരോഗ്യം, ജീവിതശൈലി രോഗങ്ങൾ എന്നിവയെപ്പറ്റി ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. അൽ ഹീരാ ബീച്ചിന് സമീപം നടത്തിയ വാക്കത്തണിൽ ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ ഉൾപ്പെടെ അഞ്ഞൂറിൽപരം ആളുകൾ പങ്കെടുത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജ്മെന്റ് കമ്മിറ്റി അംഗവും സ്റ്റുഡന്റ്സ് വെൽഫെയർ കമ്മിറ്റി ചുമതലക്കാരനുമായ മാത്യു എം. തോമസ് വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. നസീർ കുനിയിൽ, മാനേജ്മെന്റ് കമ്മിറ്റി അംഗവും അൽ ഹീരാ ബീച്ച് ഓപറേഷൻ മാനേജറുമായ അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായിരുന്നു. സമാപനത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് അമീൻ ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ജന.സെക്ര. ശ്രീപ്രകാശ്, ട്രഷ. ഷാജി ജോൺ, സ്കൂൾ എം.എസ്.ഒ ബദ്രിയ ഇബ്രാഹിം അൽ തമീമി ആശംസ നേർന്നു. സ്കൂൾ ഡോക്ടർ ജംഷീദ ഹൃദയാരോഗ്യ സന്ദേശം നൽകി. ഹെൽത്ത് ആൻഡ് വെൽനെസ് കോഓഡിനേറ്ററും ഫിസിക്കൽ എജുക്കേഷൻ മേധാവിയുമായ ടി.വി. പ്രനോജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.