ഷാര്‍ജയില്‍ വീണ്ടും വന്‍ തീപിടുത്തം; ഡീസൽ ഫാക്ടറി ചാമ്പലായി
ഷാർജ: ഷാര്‍ജയില്‍ വീണ്ടും വന്‍ തീപിടുത്തം. ഷാര്‍ജ വ്യവസായ മേഖല പത്തിലാണ് വെള്ളിയാഴ്ച രാവിലെ എണ്ണ കമ്പനിക്ക് തീപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട തീപിടുത്തത്തില്‍ ആളപായമില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.മൂന്നു ദിവസത്തിനിടെ ഷാര്‍ജയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. രാവിലെ ഏഴരയോടെയാണ് ഡീസല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. ആകാശത്തേക്ക് ഉയര്‍ന്ന വലിയ തീ നാളങ്ങളും പുകയും പ്രദേശവാസികളെ ഏറെ നേരം ആശങ്കയിലാഴ്ത്തി. മണിക്കൂറുകള്‍ പണിപ്പെട്ടാണ് ഷാര്‍ജ എമിറേറ്റിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമനസേന തീയണച്ചത്. രണ്ട് ദിവസം മുന്പ് ഷാര്‍ജ വ്യവസായ മേഖല മൂന്നിലും വന്‍ തീപിടുത്തമുണ്ടായി. 12 വെയര്‍ഹൗസുകളാണ് അന്ന് കത്തി നശിച്ചത്. കടുത്ത വേനലായതിനാല്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നാണ് സിവില്‍ഡിഫന്‍സും പൊലീസും മുന്നറിയിപ്പ് നല്‍കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.