Posted On
date_range Updated On
date_range ഷാര്‍ജയില്‍ തൊഴിലാളി ദിനാഘോഷത്തിന് ഗംഭീര തുടക്കം
ഷാര്‍ജ: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് സജ വ്യവസായ മേഖലയില്‍ ത്രിദിന തൊഴിലാളി ദിനാഘോഷത്തിന് തുടക്കം. ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇൻസ്റ്റിറ്റ്യൂഷനല്‍ അതോറിറ്റി(എല്‍.എസ്. ഡി.എ) ചെയര്‍മാന്‍ സാലിം യൂസഫ് ആല്‍ ഖസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കായിക പരിപാടികള്‍ ഉമര്‍ സാലിം ആല്‍ ഷര്‍ജി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ്, വോളിബാള്‍, കമ്പവലി അടക്കം ഒട്ടേറെ പരിപാടികളാണ് അരങ്ങേറുന്നത്. കലാ സാംസ്കാരിക പരിപാടികളും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും നടക്കും. തിങ്കളാഴ്ച വൈകിട്ട് ആഘോഷ പരിപാടികള്‍ സമാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.