ഷാർജ-ദുബൈ എയർപോർട്ട് ബസിന് പുതിയ സ്റ്റോപ്പുകൾ ​

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ബ​സ്​ റൂ​ട്ട്​ 313ൽ ​നാ​ല്​ അ​ധി​ക സ്​​റ്റോ​പ്പു​ക​ൾ​കൂ​ടി അ​നു​വ​ദി​ച്ച്​​ ഷാ​ർ​ജ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ). റൊ​ല്ല സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ അ​ൽ ന​ഹ്​​ദ, ഫ്രീ​സോ​ണി​ലേ​ക്കും ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന്‍റെ ഗേ​റ്റ്​ ര​ണ്ടി​ലേ​ക്കും പോ​കു​ന്ന റൂ​ട്ടി​ലാ​ണ്​ നാ​ല്​ പി​ക്ക​പ്പ്​ സ്​​റ്റോ​പ്പു​ക​ൾ​കൂ​ടി പു​തു​താ​യി ചേ​ർ​ത്ത​ത്. അ​ൽ ഖ​സ്​​ബ, പു​ൾ​മാ​ൻ ഹോ​ട്ട​ൽ 2, അ​ൽ അ​ൻ​സാ​രി എ​ക്സ്​​ചേ​ഞ്ച്​ 2, സ​യ​ന്‍റി​ഫി​ക്​ ക്രി​യേ​റ്റി​വി​റ്റി സെ​ന്‍റ​ർ 1 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ സ്​​റ്റോ​പ്പു​ക​ൾ. ജൂ​ലൈ 25 മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ൽ ബ​സു​ക​ൾ നി​ർ​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ അ​റി​യി​ച്ചു. ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ പു​തി​യ ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​ത്​ കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​വും.

Tags:    
News Summary - Sharjah- Dubai airport New bus Stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.