ഷാര്‍ജയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചനിലയില്‍

ഷാർജ: ഷാർജയിൽ മലയാളി വ്യവസായിയെ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പനങ്കാവ് ചിറക്കൽ ടി.പി. ഹൗസിൽ ടി.പി അജിത്ത് (55) ആണ് മരിച്ചത്. 

ദുബൈയിൽ സ്വന്തമായുള്ള മഡോസ്‌ വില്ലയിലായിരുന്നു താമസം. തിങ്കളാഴ്ച ഷാർജ ജമാൽ അബ്ദുൾനാസർ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായാണ് കണ്ടെത്തിയത്. ഷാർജ പൊലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ദുബൈയിൽ താമസിക്കുന്ന അജിത്ത് ഷാർജയിലെത്തിയതെന്തിനെന്നറിയില്ല. 30 വർഷമായി യു.എ.ഇ.യിലുള്ള അജിത്ത് ദുബായിൽ സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയാണ്.  

കണ്ണൂരിൽ അടുത്തിടെ സ്വന്തമായി വീടെടുത്ത് താമസം തുടങ്ങിയിരുന്നു. കുടുംബം ദുബൈയിലാണുള്ളത്, ഭാര്യ ബിന്ദു. മകൻ അജിത്തിനൊപ്പം ജോലി ചെയ്യുന്നു. മകൾ വിദ്യാർഥിനിയാണ്.

Tags:    
News Summary - Sharja Malayalee Industrialist tp Abhijith dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.