ശൈ​ഖ ഫാ​ത്തി​മ അഞ്ചു കോടി ദി​ർ​ഹം സ​ഹാ​യം ന​ൽ​കും

ദു​ബൈ: ഭൂ​ക​മ്പം ദു​രി​തം വി​ത​ച്ച തു​ർ​ക്കി​യ​ക്കും സി​റി​യ​ക്കും അഞ്ചു കോടി ദി​ർ​ഹം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ രാ​ഷ്​​ട്ര മാ​താ​വ്​ ശൈ​ഖ ഫാ​ത്തി​മ ബി​ൻ​ത്​ മു​ബാ​റ​ഖ്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ പ്ര​ഖ്യാ​പി​ച്ച ‘ബ്രി​ഡ്​​ജ​സ്​ ഓ​ഫ്​ ഗു​ഡ്​’ കാ​മ്പ​യി​നി​ലേ​ക്കാ​ണ്​ ശൈ​ഖ ഫാ​ത്തി​മ​യു​ടെ സ​ഹാ​യം.

ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്. നേ​ര​ത്തെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ 100 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സി​റി​യ​ക്ക്​ 50 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.