ശഹബാസ്
അബൂദബി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. പന്നിപ്പാറ കോപ്പ ഇര്‍ശാദ് നഗറിലെ അബ്ദുറഹ്മാന്-സുഹ്റ ബീവി ദമ്പതികളുടെ മകന് ശഹബാസ് (32) ആണ് മരിച്ചത്. അബൂദബിയില്‍ പലചരക്കുകടയുടെ പാര്‍ട്ണറാണ്.
നാലു മാസം മുമ്പാണ് ശഹബാസ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരികെ അബൂദബിയിലേക്ക് മടങ്ങാനിരിക്കെ അസുഖം ബാധിക്കുകയായിരുന്നു. ചികിത്സക്കുശേഷം അസുഖം ഭേദമാവുകയും വീണ്ടും അബൂദബിയിലേക്ക് മടങ്ങാൻ തയാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വീണ്ടും അസുഖം ബാധിക്കുകയും തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. മാസങ്ങൾക്കു മുമ്പായിരുന്നു ശഹബാസിന്റെ വിവാഹം. ഭാര്യ: ജുഹൈന. സഹോദരങ്ങള്‍: ശബീര്‍, ശഫീഖ്, അക്ബര്‍ അലി, അറഫാത്, ശബ്നം, സരിന്, സല്‍മ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.