അൽ സുയൂഹിൽ ആരംഭിച്ച നമ്പർ പ്ലേറ്റ് പ്രിന്‍റിങ് ഫാക്ടറി ഉദ്ഘാടനത്തിനെത്തിയ ഉദ്യോഗസ്ഥർ
ഷാർജ: അൽ സുയൂഹിലെ അൽ ഇഹ്സാൻ വാഹന പരിശോധന കേന്ദ്രത്തിൽ പുതിയ നമ്പർ പ്ലേറ്റ് പ്രിന്‍റിങ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചു. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. ജാസിം ബിൻ ഹദ്ദ അൽ സുവൈദി ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെഹിക്കിൾ സർവിസസ് ഉപതലവൻ അബ്ദുല്ല ഹുസൈൻ, അൽ ഇഹ്സാൻ കേംബ്രിഹെൻസീവ് സെന്‍റർ കാർ കെയർ സർവിസസ് ഡയറക്ടർ മുഹമ്മദ് അൽ ദഫ്രി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ട്രാഫിക് സേവനങ്ങൾക്കുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഷാർജ പൊലീസ് നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നമ്പർ പ്ലേറ്റ് പ്രിന്‍റിങ് ഫാക്ടറി എന്ന് അധികൃതർ വ്യക്തമാക്കി.
ട്രാഫിക് സേവന സംവിധാനങ്ങളിൽ സുപ്രധാനമായ കാൽവെൽപ്പാണ് ഫാക്ടറി എന്ന് ബ്രിഗേഡിയർ ഡോ. ജാസിം മുഹമ്മദ് ബിൻ ഹദ്ദ പറഞ്ഞു. ഉയർന്ന കാര്യക്ഷമതയോടെ കൂടുതൽ ട്രാഫിക് സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ പൊലീസ് നേതൃത്വം കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണ് പുതിയ നമ്പർ പ്ലേറ്റ് പ്രിന്‍റിങ് ഫാക്ടറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഉപഭോക്തൃ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുന്നതിനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.