ടാനിഷ് വർഗീസിനെ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ആദരിക്കുന്നു
ഫുജൈറ: ഗസ്സയിൽ യുദ്ധമുഖത്ത് കഷ്ടതയനുഭവിക്കുന്നവർക്ക് ആതുര ശുശ്രൂഷ നൽകി തിരിച്ചെത്തിയ ടാനിഷ് വർഗീസിനെ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ആദരിച്ചു.
പ്രസിഡന്റ് പി.സി സൈമൺ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജിനിഷ് വർഗീസ്, ഗീവർ ചെറിയാൻ, പ്രബിൻ ജോസഫ്, ഗിൽസൺ ജോർജ് എന്നിവർ സംസാരിച്ചു. യു.എ.ഇ സർക്കാർ ഗസ്സയിൽ നിർമിച്ച ഫീൽഡ് ഹോസ്പിറ്റലിൽ അംഗവൈകല്യം സംഭവിച്ചവർക്ക് കൃത്രിമ കൈകാലുകൾ നിർമിച്ചുനൽകാൻ പോയ സംഘത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്നു ടാനിഷ് വർഗീസ്.
ഇങ്ങനെയൊരു സേവനം ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അപൂർവ നിമിഷമാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജോ. സെക്രട്ടറി സുജിത് കൊച്ചു സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ ബ്യൂട്ടി പ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.