അനാഥ കുട്ടികൾക്ക്​ സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്തു

ദുബൈ: ദുബൈ പൊലീസിന്‍റെ​ പോസിറ്റീവ്​ സ്പിരിറ്റ്​ സംരംഭം അനാഥരായ കുട്ടികൾക്ക്​ സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്തു. പുതിയ അധ്യയന വർഷാരംഭത്തിന്‍റെ ഭാഗമായി ആസൂത്രണം ചെയ്ത ‘പ്രതീക്ഷ കിരണം’ സംരംഭത്തിന്‍റെ ഭാഗമായാണ്​ ഗ്രേഡ്​ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾക്ക്​ ബാഗുകൾ, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്തത്​. പുതിയ അധ്യയനവർഷത്തിലേക്ക്​ തയ്യാറായി എന്ന് കുട്ടികളെ​ ഉറപ്പുവരുത്തുന്നതിനും സന്തോഷം പ്രദാനം ചെയ്യുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ കമ്യൂണിറ്റി ഹാപ്പിനസ്​ ഡയറക്ടർ ​ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ദുബൈ പൊലീസ്​ എപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - School equipment was distributed to orphan children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.