പൊതുമര്യാദ സംരക്ഷണ ചട്ടങ്ങൾ പ്രാബല്യത്തിൽ

ജിദ്ദ: സൗദിയിൽ പൊതുമര്യാദ സംരക്ഷണ ചട്ടങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. അടുത്തിടെയാണ്​ സൗദി മന്ത്രി സഭ ഇതിനു അംഗീ കാരം നൽകിയത്​. നിയമം ലംഘിക്കുന്നവർക്ക്​ 5000 റിയാൽ വരെ പിഴയുണ്ടാകും. പൊതു സ്​ഥലങ്ങളിലാണ്​ നിയമം നടപ്പിലാക്കുക. സൂഖുകൾ, കച്ചവട സമുച്ചയങ്ങൾ, ​​ഹോട്ടലുകൾ, റെസ്​​െറ്റാറൻറുകൾ, കഫേകൾ, മ്യൂസിയം, സിനിമ ഹാൾ, പ്രദർശന നഗരികൾ, ആ​രോഗ്യ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, ഗാർഡനുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, ക്ലബുകൾ, നടപ്പാതകൾ, കോർണിഷ്​, വാഹനങ്ങൾ എന്നിവിടങ്ങൾ നിയമത്തി​​െൻറ പരിധിയിലുൾപ്പെടും.

സൗദി സംസ്​കാരവും പാരമ്പര്യവും മൂല്യങ്ങളും പൊതു സ്​ഥലങ്ങളിലെത്തുന്നവർ പാലിക്കേണ്ടതുണ്ട്​. പൊതു സ്​ഥലങ്ങളിൽ പൊതുമര്യാദക്കെതിരായ ചിത്രങ്ങളോ, രൂപങ്ങളോ,അടയാളങ്ങളോ, വാക്കുകളോ രേഖപ്പെടുത്തിയ മാന്യമല്ലാത്ത രീതിയിലുള്ള വസ്​ത്രം ധരിച്ച്​ പ്രത്യക്ഷപ്പെടുക, പൊതു​ സ്​ഥലങ്ങളിലെ ചുവരുകളിലും, വാഹനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന്​ അനുമതിയില്ലാതെ എഴുത്തുകളും ചിത്രങ്ങളും രേഖപ്പെടുത്തുക, പൊതു സ്​ഥലങ്ങളിൽ മറ്റുള്ളവർക്ക്​ പ്രയാസമോ ഭീഷണിയോ ഉണ്ടാക്കുന്ന വിധത്തിൽ വാക്കുകളിലും പ്രവർത്തനങ്ങളിലുമേർപ്പെടുക തുടങ്ങിയവ പൊതുമര്യാദ നിയമ ലംഘനമായി കണക്കാക്കും. ആഭ്യന്തരം, ടൂറിസം, മറ്റ്​ ബന്ധപ്പെട്ട വകുപ്പുകൾ ചേർന്നാണ്​ നിയമം നടപ്പിലാക്കുകയും ഏത്​ ഇനത്തിൽ​പ്പെട്ടതാണെന്ന്​ തീരുമാനിക്കുകയും ചെയ്യുക. നിയമ ലംഘനം നടത്തി ഒരു വർഷത്തിനിടയിൽ വീണ്ടും അ​താവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാകുമെന്നും വ്യവസ്​ഥയിലുണ്ട്​.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.