സർസയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ യോഗം
അബൂദബി: സർസയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ മെംബർഷിപ് കാമ്പയിൻ പുനരാരംഭിക്കാനും വിവിധ ആഘോഷപരിപാടികൾ നടത്താനും തീരുമാനിച്ചു. അബൂദബി ഐ.ഐ.സിയിലായിരുന്നു യോഗം.
ഒക്ടോബർ മൂന്നാംവാരം കോളജ് ഡേ ആഘോഷവും കൂടാതെ അക്കാദമിക് മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അബൂദബിയിലുള്ള സർസയ്യിദ് പൂർവ വിദ്യാർഥികളുടെ മക്കൾക്ക് അനുമോദനവും സംഘടിപ്പിക്കും. അലുമ്നി ചെയർമാൻ കാസിം അബൂബക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥാപക നേതാവും യു.എ.ഇയിലെ മുതിർന്ന പൊതുപ്രവർത്തകനുമായ വി.പി.കെ. അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ.വി. മുഹമ്മദ്കുഞ്ഞി, എസ്.എൽ.പി. റഫീക്ക്, നൗഷാദ് മാഹി, ശാദുലി വളക്കൈ, മുഹമ്മദ് ആലം, ശംസുദ്ദീൻ നരിക്കോടൻ, മുഹമ്മദ് അലി പയ്യന്നൂർ, ഷക്കീർ അഹമ്മദ്, റാഷിദ് ഹമീദ്, സി.പി. നൗഫൽ, കെ.സി. അഫ്സൽ, ജസീൽ മാടൂല്‍, കെ.എൻ. ഇബ്രാഹിം, സി.എച്ച്. മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.എം. മുസ്തഫ സ്വാഗതവും ട്രഷറർ കെ.വി. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.