സർഗവേദി ഗ്ലോബൽ കൂട്ടായ്മയുടെ ദുബൈ ചാപ്റ്റർ ഫാമിലി സംഗമത്തിൽ പ്രമുഖരെ ആദരിക്കുന്ന ചടങ്ങ്
ദുബൈ: സർഗവേദി ഗ്ലോബൽ കൂട്ടായ്മയുടെ ദുബൈ ചാപ്റ്റർ ഫാമിലി സംഗമം ഖിസൈസിലെ ക്ലാസിക് ഫാമിലി റസ്റ്റാറന്റിൽ നടന്നു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഡോ. ഐസക് ജോൺ ഉദ്ഘാടനം നിർവഹിച്ചു. സർഗവേദി മിഡിലീസ്റ്റ് ചീഫ് കോഓഡിനേറ്റർ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. ദുബൈ സംഗമത്തിന്റെ മുഖ്യ സംഘാടകരായ മുഹമ്മദ് ബക്കർ, നൗഷാദ് വയലിൽ, ഇഗ്നേഷ്യസ്, വിശിഷ്ടാംഗങ്ങളായ ഷാജൻ വി.കെ, അബ്ദുൽ ഗഫൂർ, സർഗവേദി ഇന്റർനാഷനൽ ചെയർപേഴ്സൻ അബ്ബാസ് ഇല്ലത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരളത്തിൽ മുഴുവൻ ജില്ലകളിലും ഇന്ത്യക്ക് പുറത്ത് എല്ലാ മിഡിലീസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കയിലെ ഘാനയിലും ആസ്ട്രേലിയ, ലണ്ടൻ എന്നിവിടങ്ങളിലും സർഗവേദിക്ക് അംഗങ്ങളുണ്ട്.
കലാകാരന്മാരെയും ഗായകരെയും കലാസ്നേഹികളെയും സംഗീതപ്രേമികളെയും കഴിവുറ്റ പ്രതിഭാസമ്പന്നരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് അവരെ ആവോളം പ്രോത്സാഹിപ്പിച്ച് വളർത്തിയെടുക്കുന്ന ഈ കൂട്ടായ്മ വിദേശങ്ങളിലെ മലയാളി പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നതെന്ന് പ്രവാസി എഴുത്തുകാരൻ കൂടിയായ അബ്ബാസ് ഇല്ലത്ത് പറഞ്ഞു. വൈകാതെ ഖത്തറിൽ സർഗവേദി സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.