ഫുജൈറ തഅ്ലീമുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസയിൽ നടന്ന സമസ്ത സ്ഥാപകദിനാചരണം
ഫുജൈറ: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച്, ഫുജൈറ തഅ്ലീമുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നേതൃ അനുസ്മരണം, പ്രതിജ്ഞ, പ്രാർഥന സംഗമം, മധുര വിതരണം തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു.
മർകസുൽ മുഹമ്മദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്റസ സെക്രട്ടറി ഇ.എം. ശരീഫ് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റർ ശാക്കിർ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി.
സലിം മൗലവി അധ്യക്ഷത വഹിച്ച യോഗത്തിൽ യാസീൻ മന്നാനി, ഷബീർ ഹുദവി, അമീൻ വാഫി ആശംസയർപ്പിച്ചു. ഫായിദ ടീച്ചർ, റുബീന ടീച്ചർ, മുഫ് ലിഹ വഫിയ്യ, റുക്സാന ടീച്ചർ, സമീറ ടീച്ചർ എന്നിവർ സംബന്ധിച്ചു. പരിപാടിയിൽ ശരീഫ് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.