ദുബൈ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നേതൃത്വത്തിൽ 'സല്യൂട്ട് യു.എ.ഇ പൊന്നോത്സവ് 2022' എന്ന പേരിൽ യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. യു.എ.ഇ ദേശീയ പതാകയേന്തിയ 51 കുട്ടികളുടെ ദേശീയ ഗാനത്തോടെ പരിപാടി ആരംഭിച്ചു. ഡോ. അബ്ദുല്ല സഹീദ് ബിൻ ഷമ്മാഹ് ളാഹിരി ഉദ്ഘാടനം ചെയ്തു.അഡ്വ. അബ്ദുൽ കരീം അഹ്മദ് ബിന് ഈദ് ദേശീയ ദിന സന്ദേശം നല്കി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായിരുന്നു. സി.എസ്. പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ വർക്കിങ് പ്രസിഡന്റ് പി. കോയക്കുട്ടി മാസ്റ്റർ സംസാരിച്ചു. പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അലി എ.വി സ്വാഗതം പറഞ്ഞു. മടപ്പാട്ട് അബൂബക്കർ, മുജീബ് തറമ്മൽ, ജംഷാദ് അലി, ഇക്ബാൽ മണക്കടവത്ത് തുടങ്ങിയവർക്ക് ബിസിനസ് എക്സലൻസി അവാർഡ് നൽകി. സാമൂഹിക സേവന പുരസ്കാരം സലാം പാപ്പിനിശ്ശേരിക്ക് നൽകി.
ഫൈസൽ മലബാർ ഗോൾഡ്, ഡോ. അബ്ദുറഹ്മാൻ കുട്ടി, വി. അബ്ദുസമദ്, ഡോ. സലീൽ, ഷാജി ഹനീഫ്, ഹൈദ്രോസ് തങ്ങൾ കൂട്ടായി, പി.കെ. അബ്ദുൽ സത്താർ, റിയാസ് കിൽട്ടൺ, മുനീർ നൂറുദ്ദീൻ, ഫർദാൻ ഹനീഫ്, സൈദ് മുഹമ്മദ്, ഷാജി തുടങ്ങിയവർ പങ്കെടുത്തു. പ്രവാസത്തിന്റെ 45 വർഷം പിന്നിട്ട മുഹമ്മദ് കുട്ടി മാറഞ്ചേരി, മുഹമ്മദ് അലി മാറഞ്ചേരി, നഫീസ അബ്ദുൽ ഖാദർ പൊന്നാനി എന്നിവരെ ആദരിച്ചു.പാട്ടുത്സവ് മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ആറുപേരുടെ ഗ്രാൻഡ് ഫിനാലെയും നടന്നു. ജൂറി അംഗം ഷാനിൽ പള്ളിയിൽ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം അക്ഷയ് രാജ് (അബൂദബി), രണ്ടാംസ്ഥാനം കെ.പി. മുനീർ (അജ്മാൻ), മൂന്നാംസ്ഥാനം ഇസ ഫാത്തിമ (ദുബൈ) എന്നിവർ കരസ്ഥമാക്കി. ഫൈനലിൽ പങ്കെടുത്തവർക്കെല്ലാം പ്രശസ്തിപത്രവും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും വിതരണം ചെയ്തു. ആർ.ജെ. സാൻ, കീർത്തി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.