ഷാര്‍ജ: ഷാര്‍ജ പൊലീസിലെ ഓപ്പറേഷന്‍സ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മ ദ് റാഷിദ് ബയാത്ത് അല്‍ സജ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു.
ആഭ്യന്തര മന്ത്രാലയത്തിെൻറ തന്ത്രപ്രധാനമായ തീരുമാനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും സമൂഹത്തിലെ എല്ലാ മേഖലകളിലും നല്‍കിയിരിക്കുന്ന സുരക്ഷ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിെൻറ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. സുരക്ഷിതത്വവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാൻ സംഘാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനും, പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, പൊലീസ് പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനും കൂടുതല്‍ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറ
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.